konnivartha.com/ കോന്നി:ഗ്രീൻ നഗർ റസിഡൻ്റ് അസ്സോസിയേഷൻ്റെ പത്താം വാർഷികവും ക്രിസ്തുമസ് പുതുവൽസര ആഘോഷവും,(Magical Winter Night) മാജിക്കൽ വിൻ്റർ നൈറ്റ് (ഡിസംബര്‍ 28 ന് )വൈകുന്നേരം 5.30 മുതൽ കോന്നി ആർ ടി ഓഫീസിനു സമീപമുള്ള ആർ ആൻ്റ് പി കായിക പരിശീലന കേന്ദ്രത്തിൽ വെച്ച്നടക്കും.
പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരിയിൽ അധ്യക്ഷത വഹിക്കുന്ന യോഗംകോന്നി ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ്അനി സാബു ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്തംഗം അജോമോൻ,ബ്ലോക്ക്പഞ്ചായത്തംഗം തുളസിമണിയമ്മഎന്നിവർവിശിഷ്ടാതിഥികളായി പങ്കെടുക്കും.
ചടങ്ങിൽവിവിധ മേഖലകളിൽ മുൻനിരയിൽ എത്തിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ,ശോഭ മുരളി എന്നിവർആദരിക്കും. എംസി രാധാകൃഷ്ണൻനായർ
ജഗീഷ് ബാബു, , വി .ബി ശ്രീനിവാസൻ,ബീന റേച്ചൽ, നിജു രാജീസ് കൊട്ടാരം എന്നിവർ പ്രസംഗിക്കും.
രാത്രി 7 മുതൽ യോഗ സംബന്ധിച്ചുള്ള ക്ലാസിന് ഡോ. സുധീഷ് ആചാര്യ നേതൃത്യം നൽകും.വിവിധ മൽസരങ്ങൾ, സംഗീത സന്ധ്യ എന്നിവയ്ക്ക് ശേഷം അത്താഴ വിരുന്നോടെ പരിപാടികൾ സമാപിക്കും