Trending Now

കല്ലേലിക്കാവില്‍ സ്വർണ്ണ മലക്കൊടി ഊട്ട് പൂജയോടെ മണ്ഡലപൂജ സമർപ്പിച്ചു

 

കോന്നി :41 ദിന രാത്രികളിൽ വ്രതം നോറ്റ സ്വാമി ഭക്തർക്ക് ഐശ്വര്യം ചൊരിഞ്ഞു കൊണ്ട് 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പൻ വാഴുന്ന കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള സ്വർണ്ണ മലക്കൊടിയ്ക്കും ,മല വില്ലിനും 41 തൃപ്പടിയ്ക്കും ഊട്ട് പൂജ നൽകി മണ്ഡലകാലത്തിന് മല വിളിച്ചു ചൊല്ലി പരിസമാപ്പ്തി കുറിച്ചു. ഇനി മകരവിളക്ക് വരെ കല്ലേലികാവിൽ മണ്ഡല മകരവിളക്ക് ചിറപ്പ് നടക്കും.

കാർഷിക വിളകൾ ചുട്ടു നേദിച്ചു ശബരിമല യുടെ 18 മലകളെയും ഉണർത്തിച്ച് മകര വിളക്ക് വരവ് അറിയിച്ചു. മലകളുടെ ഉടയവനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രതിപുരുക്ഷമാരായ ഊരാളിമാർ പറക്കും പക്ഷികൾക്കും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗവർഗ്ഗത്തിനും ഊട്ട് നൽകി. സ്വർണ്ണ മലക്കൊടിയുടെ നിലവറ തുറന്ന് ഭക്തർക്ക് ദർശനം നൽകി ആരതി ഉഴിഞ്ഞ് മല കാണിച്ചു. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി

error: Content is protected !!