അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍
യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.
ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒ മാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍
നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ.
111 തിരുവല്ല , സബ് കളക്ടര്‍ തിരുവല്ല , തഹസില്‍ദാര്‍ തിരുവല്ല
112 റാന്നി, ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) പത്തനംതിട്ട, തഹസില്‍ദാര്‍ റാന്നി
113 ആറ•ുള, ഡെപ്യുട്ടി കളക്ടര്‍ (ആര്‍.ആര്‍) പത്തനംതിട്ട, തഹസില്‍ദാര്‍ കോഴഞ്ചേരി
114 കോന്നി, ഡെപ്യുട്ടി കളക്ടര്‍ (എല്‍.ആര്‍) പത്തനംതിട്ട, തഹസില്‍ദാര്‍ കോന്നി
115 അടൂര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍ അടൂര്‍, തഹസില്‍ദാര്‍ അടൂര്‍
താലൂക്കോഫീസുകളില്‍ നടത്തിയിരുന്ന വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതത് മണ്ഡലങ്ങളിലെ വിജ്ഞാപന പ്രകാരമുള്ള ഡെപ്യുട്ടി കലക്ടര്‍/സബ് കലക്ടര്‍/ആര്‍.ഡി.ഒ ഓഫീസ് മുഖാന്തരമാണ് നടക്കുക.
റാന്നി, ആറ•ുള, കോന്നി മണ്ഡലങ്ങളുടെ ഇ.ആര്‍ഒമാരുടെ കാര്യാലയം പത്തനംതിട്ട കലക്ടറേറ്റിലും തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലേത് അതത് ആര്‍.ഡി.ഒ ഓഫീസിലുമാണ് പ്രവര്‍ത്തിക്കുക.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങ് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.
സ്വന്തംകെട്ടിടത്തിലെ കടമുറികളുടെ നികുതി നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് പത്തനംതിട്ട സ്വദേശി നല്‍കിയ പരാതി പരിഗണിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ പത്തനംതിട്ട മുനിസിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കാലിത്തീറ്റ വിതരണം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മ്മാന്‍ ഇ. വി വര്‍ക്കി അധ്യക്ഷനായി.
പ്രതിമാസം ഒരു ചാക്ക് കാലിത്തീറ്റ വീതം അഞ്ച് മാസം സൗജന്യമായി കൊടുക്കുകയാണ് ലക്ഷ്യം. ഇതിനായി 60 ക്ഷീരകര്‍ഷകരെ തെരഞ്ഞെടുത്തു. ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത്‌വഴി കാലിത്തീറ്റ നല്‍കും. ഗ്രാമ പഞ്ചായത്തിലെ എല്ലാ ക്ഷീര കര്‍ഷകര്‍ക്കും കാലിത്തീറ്റ ആനുകൂല്യവും പാല്‍ സബ്സിഡിയും ലഭ്യമാക്കും. കറവപ്പശുക്കളെ നല്‍കുന്നതിനും ധാതുലവണ മിശ്രിതം മൃഗാശുപത്രിയിലേക്കുള്ള മരുന്നുവാങ്ങല്‍ തുടങ്ങിയ പ്രോജക്ടിനും അംഗീകാരം ലഭിച്ചു. ഗ്രാമ പഞ്ചായത്ത് 35 ലക്ഷം രൂപ ക്ഷീര മേഖലയില്‍ നീക്കി വെച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാതല കേരളോത്സവം 2024
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരം ഡിസംബര്‍ 21,22,23 തീയതികളില്‍ തിരുവല്ലയില്‍.
ദേശീയ യുവോത്സവ ഇനങ്ങളായ ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ളുട്ട്, വീണ, ഹാര്‍മോണിയം(ലൈറ്റ്), ഗിത്താര്‍, സ്റ്റോറി റൈറ്റിംഗ്(ഇംഗ്ലീഷ് /ഹിന്ദി) എന്നിവയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ള 2025 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായ യുവതി യുവാക്കള്‍ വേേു:െ//സലൃമഹീെേമ്മാ.രീാ/ വെബ് സൈറ്റില്‍ ഡിസംബര്‍16 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
വിവരങ്ങള്‍ക്ക് – ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645, ഫോണ്‍ -0468-2231938, 9847987414, 7025824254.
സമ്മതപത്രം നല്‍കണം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം മൃതദേഹം ദാനംനല്‍കാന്‍ താല്‍പര്യമുളളവര്‍ കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468 2344803, 23344823.
കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിസ്റ്റ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികനിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഡിസംബര്‍ 19 ന് രാവിലെ 10.30 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. പ്രായപരിധി 45 വയസ്. യോഗ്യത- കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിയില്‍ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. വനിതകള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9497713258.
സാക്ഷ്യപത്രം ഹാജരാക്കണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വിധവ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത അല്ല എന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31-നകം സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍; വിവരങ്ങള്‍ പഞ്ചായത്തില്‍ അറിയിക്കണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്കാക്കളില്‍ മെച്ചപ്പെട്ട ജിവിതസാഹചര്യം ഉള്ളവര്‍, കൂടുതല്‍വിസ്തീര്‍ണമുള്ള ആധുനികരീതിയില്‍ ഫ്‌ളോറിംഗ് നടത്തിയിട്ടുള്ള വീടുകളില്‍ താമസിക്കുന്നവര്‍, 1000 സി.സി യില്‍ കൂടുതലുള്ള എന്‍ജിന്‍ കപ്പാസിറ്റിയുള്ള ടാക്സിയല്ലാതെയുള്ള വാഹനങ്ങള്‍ കുടംബത്തിലുള്ളവര്‍, സര്‍വീസ്‌പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, എ.സിയുള്ള ഭവനത്തില്‍ താമസിക്കുന്നവര്‍, സര്‍ക്കാര്‍ജോലിലഭിച്ചവര്‍ എന്നിവര്‍ പെന്‍ഷന്‍ റദ്ദുചെയ്യുന്നതിന് സ്വമേധയാ പഞ്ചായത്ത് ഓഫീസില്‍ അറിയിപ്പ് നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തിയ അഞ്ച് കടകള്‍ക്കു നോട്ടീസ് നല്‍കി. പരിസരം വൃത്തിഹീനമായി ഇട്ടതിനു ചെങ്ങരൂര്‍ ഭാഗത്തുള്ള വഴിയോര കച്ചവട കടയ്ക്കു 5000 രൂപ സ്പോട്ട് ഫൈന്‍ ചുമത്തി.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
തിരുവല്ല വിദ്യാഭ്യാസജില്ലയില്‍ 2024 ഒക്ടോബര്‍ വരെ നടന്ന കെ ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസംബര്‍ 16ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഹാള്‍ടിക്കറ്റ് പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0468 2222229.
കുക്ക് നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ കുക്കിനെ നിയമിക്കുന്നു. ഏഴാംക്ലാസ് വിദ്യാഭ്യാസവും പ്രവൃത്തിപരിചയവുമുളള 45 വയസ് തികയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11.30 ന് ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് : ഒന്ന്. ഫോണ്‍ : 04735 231900.
ആയുര്‍വേദ തെറാപ്പി അസിസ്റ്റന്റ് നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ആയുര്‍വേദ തെറാപ്പി അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരുവര്‍ഷ പഞ്ചകര്‍മ്മ തെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്സ് /തത്തുല്യയോഗ്യതയും പ്രവൃത്തിപരിചയവുമുളള 40 വയസ് കവിയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഡിസംബര്‍ 20 ന് രാവിലെ 10.30 ന് ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് : രണ്ട് (സ്ത്രീ-1, പുരുഷന്‍-1) . ഫോണ്‍ : 04735 231900.
സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി) നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഓണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവസഹിതം പഞ്ചായത്തില്പ്രവര്ത്തിക്കുന്
ജേണലിസം ഡിപ്ലോമ
കെല്‍ട്രോണ്‍ നടത്തുന്ന ജേണലിസം ഡിപ്ലോമകോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 20വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.
സര്‍ട്ടിഫിക്കറ്റ് വിതരണം
2024 ഏപ്രിലിലെ കെ ടെറ്റ് പരീക്ഷയും മുന്‍പരീക്ഷകളും വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസംബര്‍ 16 ന് തിരുവല്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2222229.
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പാതയോരങ്ങളിലും ഫുട്ട്പാത്ത് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍, ഫ്ളക്‌സുകള്‍, പരസ്യബോര്‍ഡുകള്‍ മുതലായവ ഡിസംബര്‍ 16 ന് മുമ്പ് സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ബോര്‍ഡ് ഒന്നിന് 5000രൂപ പിഴയും നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.