Trending Now

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം

 

konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

UDF LDF NDA OTH
16 11 3 1

തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

പൂര്‍ണ്ണ ഫലം

👇

https://sec.kerala.gov.in/public/te/

തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.

ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു.

 

പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യു.ഡി.എഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യു.ഡി.എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊടുവായൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കോളോട്ട് സി.പി.എം നിലനിർത്തി. സി.പി.എമ്മിലെ എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പതിനെട്ടംഗ ഭരണസമിതിയിൽ പന്ത്രണ്ടു പേരുടെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം തുടരാനാവും.

കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്ത് 17 വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജൻ വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ തുളസി 164 വോട്ടുകൾക്ക് വിജയിച്ചു.

പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽ ഡി എഫിന്റെ സീറ്റായിരുന്നു ഇത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ്‌ വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിർത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകൾക്ക് ശരത് മോഹൻ സീറ്റ് നിലനിർത്തി.

കണ്ണൂർ കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും എൽഡിഎഫ് നിലനിർത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തിൽ എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണുളളത്. മാടായി പഞ്ചായത്ത്‌ ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി. മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു.

ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എൻ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു.

ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. എൽഡിഎഫിന് സീറ്റ് നഷ്ടമായി. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിൻ്റെ പഞ്ചായത്താണിത്.

മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. പഞ്ചായത്ത്‌ ഭരണത്തിൽ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റുബീന നാസർ 101 വോട്ടിന് വിജയിച്ചു.

കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്.

മലപ്പുറം ആലങ്കോട് പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി നിലനിർത്തി. അഖില മനോജ്‌ ആണ് വിജയിച്ചത്

UDF LDF NDA OTH
16 11 3 1
# LB Code LB Name Ward Code Ward Name Status Candidate Votes Nearest Rival Votes Margin
1 UDF B03028 Konni 013 Elakolloor won 2 – ജോളി ഡാനിയൽ 2787 1 – ജലജ പ്രകാശ് 1478 1309
2 UDF B03029 Pandalam 012 Vallana won 3 – ശരത് മോഹന് 1503 1 – അരുൺ കെ. ബി (സജി ) 1258 245
3 LDF B04034 Aryad 001 VALAVANAD won 1 – അരുണ്‍ ദേവ് 4022 3 – ഷൈന്‍കുമാര്‍(ഷൈന്‍ മങ്കടക്കാട്) 2111 1911
4 UDF B06058 Idukki 002 KANJIKUZHY won 1 – സാന്ദ്രമോൾ ജിന്നി 2146 3 – സിന്‍സി ജോബി 1393 753
5 UDF D10001 MALAPPURAM 031 Thrikkalangode won 3 – എൻ എം രാജൻ 26480 2 – കെ സി ബാബുരാജ് 19694 6786
6 NDA G01007 Vellarada 019 KARIKKAMAN CODU won 1 – അഖില മനോജ് 619 2 – എസ് എൽ ഷീബ 489 130
7 LDF G02008 West Kallada 008 NADUVILAKKARA won 3 – സിന്ധു കോയിപ്പുറത്ത് 351 2 – ധന്യ 259 92
8 LDF G02011 Kunnathur 005 THETTIMURI won 2 – എൻ. തുളസി 390 1 – അഖിൽ പൂലേത്ത് 226 164
9 LDF G02027 Yeroor 017 ALANCHERY won 2 – മഞ്ജു.എസ് .ആർ 510 3 – ഷൈനി. എം 423 87
10 LDF G02050 Thevalakkara 012 KOYIVILA SOUTH won 1 – അജിത 560 2 – സാന്ദ്ര ബി 452 108
11 UDF G02050 Thevalakkara 022 PALACKAL NORTH won 2 – ബിസ്മി അനസ് 739 3 – സുബിന ഷമീർ 591 148
12 UDF G02060 Chadayamangalam 005 POONKKODU won 1 – അഡ്വ. ഉഷാ ബോസ് 429 2 – അഡ്വ. ഗ്രീഷ്മാ ചൂഡൻ 386 43
13 UDF G03010 Niranam 007 KIZHAKKUM MURI won 2 – മാത്യു ബേബി (റജി കണിയാംകണ്ടത്തിൽ) 525 1 – പ്രസാദ് കൂത്തുനടയിൽ 311 214
14 NDA G03017 Ezhumattoor 005 IRUMBU KUZHI won 3 – റാണി ആർ 295 2 – സൂസൻ ജെയിംസ് 247 48
15 LDF G03036 Aruvappulam 012 PULINCHANI won 3 – മിനി രാജീവ് 431 2 – മായ പുഷ്‌പാംഗദൻ 325 106
16 UDF G04066 Pathiyoor 012 ERUVA won 1 – ദീപക് എരുവ 575 3 – സി.എസ്.ശിവശങ്കരപ്പിള്ള (കൊച്ചുമോൻ) 476 99
17 LDF G05017 Athirampuzha 003 I T I won 3 – മാത്യു റ്റി ഡി (ജോയി തോട്ടനാനിയില്‍) 551 1 – ജോണ്‍ ജോര്‍ജ് (രാജു കളരിക്കല്‍) 335 216
18 UDF G06027 Karimannoor 009 PANNOOR won 3 – എ .എൻ ദിലീപ്കുമാർ 410 2 – ജെയിൻ 233 177
19 UDF G08007 Chowannur 003 POOSAPPILLI won 3 – സെബി മണ്ടുംമ്പാൽ 404 1 – ആഷിക്ക് കെ കെ 379 25
20 UDF G08044 Nattika 009 GOGHALE won 2 – പി വിനു 525 3 – വി ശ്രീകുമാർ 410 115
21 UDF G09002 Chalissery 009 CHALISSERI MAIN ROAD won 3 – കെ. സുജിത 479 2 – സന്ധ്യ സുനിൽകുമാർ 375 104
22 UDF G09038 Thachampara 004 KOZHIYOD won 1 – അലി തേക്കത്ത് 482 2 – ചാണ്ടി തുണ്ടുമണ്ണിൽ 454 28
23 LDF G09065 Koduvayur 013 KOLODE won 4 – എ മുരളീധരൻ 535 5 – രാജശേഖരൻ എൻ 427 108
24 UDF G10021 Thrikkalangode 022 MARATHANI won 2 – ലൈല ജലീൽ 1054 1 – ദിവ്യ 534 520
25 LDF G10096 Alamkode 018 PERUMUKKU won 1 – അബ്ദുറു 905 2 – അലി പരുവിങ്ങൽ 495 410
26 UDF G11066 Karasseri 018 ANAYAM KUNNU WEST won 1 – കൃഷ്ണദാസൻ കുന്നുമ്മൽ 879 4 – ഷാജു കുറിയേടത്ത് (മോനുട്ടൻ) 645 234
27 LDF G13002 Madayi 006 MADAYI won 2 – മണി പവിത്രൻ 502 1 – എന്‍ പ്രസന്ന 268 234
28 LDF G13075 Kanichar 006 CHENGOME won 1 – രതീഷ് പൊരുന്നൻ 536 4 – സിന്ധു സി കെ 337 199
29 OTH M05064 Erattupetta 016 Kuzhiveli won 2 – യഹീനാമോൾ (റൂബിനാ നാസർ) 358 1 – തസ്‌നിം അനസ് വെട്ടിയ്ക്കൽ 258 100
30 NDA M08034 Kodungallur 041 CHERAMAN MASJID won 1 – ഗീതാറാണി 269 2 – സുരേഷ്​​കുമാ൪ 203 66
31 UDF M10046 Manjeri 049 KARUVAMBRAM won 1 – ഫൈസൽ മോൻ പി.എ 458 2 – വിബിൻ സി 415 43

error: Content is protected !!