Trending Now

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്ത് :രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

 

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്.

36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു

error: Content is protected !!