Trending Now

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് : കേരളോത്സവത്തിന് തുടക്കമായി

 

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. യു.പി സ്‌കൂള്‍ ഓതറ , കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി.

 

പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് സാലി ജോണ്‍ ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എ. ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ജിനു തോമ്പുംകുഴി, വിശാഖ് വെണ്‍പാല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജി. സഞ്ചു , ജോ ഇലഞ്ഞിമൂട്ടില്‍, റ്റി. പ്രവീണ്‍ കുമാര്‍ ,പ്രസന്നകുമാര്‍, സാറാമ്മ കെ. വര്‍ഗീസ്സ്, ആല്‍ഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോന്‍, സിന്ധുലാല്‍, ശ്രീവല്ലഭന്‍ പി. എസ്. നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനീത ആര്‍ പണിക്കര്‍ , യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ നിതിന്‍ ആര്‍. എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്യും.

error: Content is protected !!