Trending Now

കോന്നി പഞ്ചായത്ത് കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ

 

konnivartha.com: കേരളസംസ്ഥാന യുവജനക്ഷേമബോർഡിൻറേയും കോന്നി ഗ്രാമപഞ്ചായത്തിൻറേയും ആഭിമുഖ്യത്തിൽ 2024 കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു .

ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 06-12-2024 വെള്ളി വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിബന്ധനകൾ

· കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ

 

· അത്‍ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘ 3 ’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘ 4 ’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ .· മത്സരാർത്ഥികൾ തങ്ങളുടെ വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി പഞ്ചായത്തുമായി ബന്ധപെടുക

error: Content is protected !!