Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (28/11/2024 )

കരുതലും കൈത്താങ്ങും’:  (നവംബര്‍ 29) പരാതികള്‍ സ്വീകരിക്കും

‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍  നവംബര്‍ 29 മുതല്‍ ഡിസംബര്‍ ആറുവരെ പ്രവ്യത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും നല്‍കാം.  തുടര്‍ പരിശോധനയ്ക്കായി വകുപ്പ്തല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.

ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെയാണ് അദാലത്ത്. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവും നേത്യത്വം നല്‍കും. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17 കോന്നി എന്നിങ്ങനെയാണ് നടക്കുക.

പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗ് ഇനി ഹരിത കാമ്പസ്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു. ഹരിത കാമ്പസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നേഴ്‌സിംഗ് കോളജാണിത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗോകുല്‍, പഞ്ചായത്ത് അംഗം ഗീതു മുരളി,  ഡോ. വി എസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ വെബിനാര്‍

കഴകൂട്ടം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ‘വിര്‍ച്വല്‍ റിയാലിറ്റി ഭാവിയുടെ തൊഴില്‍മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനം’ എന്ന വിഷയത്തില്‍ നവംബര്‍ 30 ന് വൈകിട്ട് 6.30 മുതല്‍ എട്ടുവരെ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.  ഫോണ്‍ : 9495988693.



അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.


എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 9846033001.



തൊഴില്‍ മേള 30 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും സെന്റ് തോമസ് കൊളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കൊളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878,0468-2222745.

കോന്നി താലൂക്ക് വികസന സമിതിയോഗം  ഡിസംബര്‍ ഏഴിന്

കോന്നി താലൂക്ക് വികസന സമിതിയോഗം  ഡിസംബര്‍ ഏഴിന്  രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.


സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍, എയ്ഡഡ,് സ്വാശ്രയ സ്ഥാപനങ്ങളിലെ പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ മെറിറ്റ് റിസര്‍വേഷന്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്  ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ/തത്തുല്യ വിഭാഗ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ വഴി 2025 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
ഫോണ്‍: 0468 2322712.

error: Content is protected !!