Trending Now

വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യ വികസനം സര്‍ക്കാര്‍ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

 

വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി നിലകൊള്ളുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ചേരിക്കല്‍ സര്‍ക്കാര്‍ എസ്. വി. എല്‍. പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കുന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷയായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു