Trending Now

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

 

konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു .

റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി ,കടുവ ,കുരങ്ങ് ,കാട്ടു പോത്ത് ,കേഴ മാന്‍ ,പുള്ളി മാന്‍ തുടങ്ങിയ വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയാല്‍ തടയിടുവാന്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിക്കും .

ഉന്നത വനം ജീവനക്കാര്‍ക്ക് ഉള്ള പരിശീലനം തുടങ്ങി . താഴെ തട്ടില്‍ ഉള്ള ജീവനക്കാര്‍ക്കും പരിശീലനം നല്‍കും . കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ വകുപ്പ്, കൃഷി വകുപ്പ് ജീവനക്കാരെയും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കും . കാര്‍ഷിക വിളകള്‍ കാട്ടു മൃഗങ്ങള്‍ നശിപ്പിച്ചാല്‍ ഉയര്‍ന്ന നഷ്ടപരിഹാരം ,ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്കും പഠനത്തില്‍ ശുപാര്‍ശ നല്‍കി .

പത്തനംതിട്ട ജില്ലയിലെ രണ്ടു വനം ഡിവിഷന്‍ ആണ് കോന്നി റാന്നി .രണ്ടു സ്ഥലത്തും നിബിഡ വനം ആണ് .റാന്നി ഡിവിഷന്‍ ഉള്‍പ്പെടുന്ന ശബരിമല പത്തനംതിട്ട ജില്ലയില്‍ ആണ് . കോന്നി ഡിവിഷന്‍റെ കിഴക്കന്‍ ജന വാസ മേഖലയാണ് അരുവാപ്പുലം ,കല്ലേലി ,കൊക്കാത്തോട്‌ , തണ്ണിതോട് ,തേക്ക് തോട് ,മണ്ണീറ ,നീരാമക്കുളം , പാടം ,വെള്ളം തെറ്റി ,കമ്പകത്തും പച്ച , അതിരുങ്കല്‍ ,കുളത്ത്മണ്ണ് , ചെളിക്കുഴി , വയക്കര ,സീതത്തോട്‌ ,ഗുരുനാഥന്‍ മണ്ണ് ,ചിറ്റാര്‍ .

നിത്യവും വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ആണ് ഹോട്സ്പോട്ടായി കണ്ടെത്തിയത് . വന മേഖലയോട് ചേര്‍ന്ന ജന വാസ മേഖലകളില്‍ വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ ജനങ്ങള്‍ വനം വകുപ്പിന് എതിരെ തിരഞ്ഞത് ആണ് ഇപ്പോള്‍ വേഗത്തില്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിക്കാന്‍ കാരണമായത്‌ . ചില സ്ഥലങ്ങളില്‍ വന മേഖലയോട് ചേര്‍ന്ന് സോളാര്‍ വേലികള്‍ സ്ഥാപിച്ചു .
പത്തനംതിട്ട ജില്ലയില്‍ കാട്ടു പന്നിയും കാട്ടാനയും ആണ് ഏറെ നാശം വിതയ്ക്കുന്നത് . ലക്ഷങ്ങളുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത് . കൊക്കാതോട്ടില്‍ കടുവ ഒരു മനുക്ഷ്യനെ കൊന്നു തിന്ന സംഭവും ഉണ്ടായിട്ടുണ്ട് .ഏതാനും ദിവസം മുന്നേ വനം വകുപ്പ് വെച്ച കൂട്ടില്‍ വീണത്‌ പുലി ആയിരുന്നു . അരുവാപ്പുലം മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷംആണ് . കല്ലേലി മേഖലയില്‍ ആണ് കാട്ടാന ശല്യം രൂക്ഷം .പകല്‍ പോലും ഇവിടെ ആനയെ കാണാന്‍ കഴിയും .