Trending Now

സി എഫ് എൽ റ്റി സെന്‍ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്

Spread the love

സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെന്‍ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. സന്നദ്ധരായ വ്യക്തികൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
https://tinyurl.com/sssscfltc
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ മാത്രം ഈ ഫോം പൂരിപ്പിക്കുക.
2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
3. ആവശ്യമെങ്കിൽ സര്‍ക്കാര്‍ ക്വാറൻറ്റീൻ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.
4. സേവന കാലയളവില്‍ ഭക്ഷണവും, താമസ സൗകര്യവും സജ്ജീകരിക്കും.
5. പ്രായ പരിധി : 20-50 വയസ്.
6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തൽപരർ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്.
7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
8. ഇത് പൂര്‍ണമായും സന്നദ്ധ സേവനമാണ്.
9 .കൂടുതൽ വിവരങ്ങൾക്ക് www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!