Trending Now

കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്‍റര്‍ സജ്ജമാക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് 19 ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു. ആദ്യ ഘട്ടമായി പയ്യനാമൺ തവളപ്പാറ സെന്റ് തോമസ് കോളേജ് കേന്ദ്രീകരിച്ച് 100 കിടക്കകളാണ് സജ്ജീകരിക്കുന്നത്. കൂടാതെ എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 200 കിടക്കകൾ ഒരുക്കുന്നതിനും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു .

സെന്റ് തോമസ് കോളേജിൽ ഗ്രാമ പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.റ്റി.വി.എം ആശുപത്രിയിൽ നിന്ന് 28 ,വകയാർ ക്രിസ്തു രാജ് ആശുപത്രിയിൽ നിന്ന് 10, മുത്തുവിന്റെ ആശുപത്രിയിൽ നിന്ന് 4, വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച് യുവജനപ്രസ്ഥാനം 5 മറ്റ് വ്യക്‌തികൾ ഉൾപ്പെടെ കട്ടിലുകൾ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നൽകി.

കൂടുതൽ കട്ടിലുകൾ ഇനിയും ആവശ്യമായതിനാൽ ഗ്രാമ പഞ്ചായത്ത് കട്ടിൽ ചലഞ്ചിലൂടെ കട്ടിൽ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി വീടുകളിൽ ഉപയോഗം കഴിഞ്ഞുള്ള കട്ടിലുകൾ ഉള്ളവർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. വാർഡ് 13 ലെ കുടുംബശ്രീ കൂട്ടായ്മ 75 ബഡ് ഷീറ്റ്, തലയണ, തലയണ കവറുകൾ എന്നിവ വാങ്ങി നൽകി. സൂചന ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികളും മറ്റ് അറ്റകുറ്റപ്പണികളും ചെയ്ത് തീർന്നിട്ടുണ്ട്. ഏതാനം ദിവസങ്ങൾക്ക് അകം രോഗാവസ്ഥയിൽ ഉള്ളവരെ ഇവിടേക്ക് മാറ്റുവാൻ കഴിയുന്നതരത്തി ലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻന്റിംങ്ങ് കമ്മറ്റി അദ്ധ്യക്ഷ അനിസാബു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ, വാർഡ് മെമ്പർ മാത്യു പറപ്പള്ളിൽ, സെക്രട്ടറി ജയപാലൻ.ബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് (ചാർജ്ജ് ) ഡോ. സിമി, കോവിഡ് ഫെസിലിറ്റി ട്രീറ്റ്മെന്റ് സെന്റർ ടെക്നിക്കൽ സൂപ്രണ്ട് ഡോ.അജയ് ഏബ്രഹാം എന്നിവർ പ്രവർത്തന പുരോഗതി വിലയിരുത്തി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!