Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (24/10/2024)

ദുരന്തലഘൂകരണം: പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനം – ജില്ലാ കലക്ടര്‍

 

ദുരന്തലഘൂകരണപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദുരന്ത ഘട്ടങ്ങളിലെ നിര്‍ണായക വേളകളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം ജീവന്‍ രക്ഷാ മാര്‍ഗമായി മാറും. ഫയര്‍ഫോഴ്സിന്റെ ആപതാ മിത്ര വോളന്റീയേഴ്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും പറഞ്ഞു.

വയനാട്ടില്‍ പ്രകൃതി ദുരന്ത സ്ഥലത്ത് മാതൃകാപരമായ സേവനം നടത്തിയ വോളന്റിയര്‍ മാര്‍ക്കുള്ള ബാഡ്ജും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രന്‍, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്ത്, ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ആട് വസന്തയ്ക് എതിരെ ജില്ലയില്‍ കുത്തിവയ്പ്പ് തുടങ്ങി

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആട് വസന്ത നിര്‍മാര്‍ജനയജ്ഞം 2030 പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ ജില്ലാതലം ഉദ്ഘാടനം വെച്ചൂച്ചിറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ സതീഷ് പണിക്കര്‍ അധ്യക്ഷനായി. ജന്തുരോഗനിയന്ത്രണ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മാത്യു ഫിലിപ് , ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മിനി സാറാ കുര്യന്‍, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. വി. വര്‍ക്കി, വെച്ചൂച്ചിറ ക്ഷീര സംഘം പ്രസിഡന്റ് ജോണി കൊല്ലകുന്നേല്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: എ. പി. സുനില്‍ കുമാര്‍,വെച്ചൂച്ചിറ വെറ്ററിനറി സര്‍ജന്‍ ഡോ: ആനന്ദ് എസ് കൃഷ്ണന്‍ , ചാത്തന്‍തറ വെറ്ററിനറി സര്‍ജന്‍ ഡോ: കെ. അഖില്‍ , ഡിസ്ട്രിക്ട് എപ്പിടെമിയോളജിസ്റ്റ് ഡോ. കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.

 

 

വനിതാ കമ്മിഷന്‍ അദാലത്ത് 25ന് തിരുവല്ലയില്‍

 

കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ അദാലത്ത് ഒക്ടോബര്‍ 25ന് തിരുവല്ലയില്‍ നടക്കും. മാമന്‍ മത്തായി നഗര്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

 

 

അവലോകന യോഗം

 

നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന തെളളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിനുവേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ അവലോകനയോഗം ഒക്ടോബര്‍ 28 ന് വൈകുന്നേരം 3.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരും.

 

 

ജില്ലാ വികസനസമിതി യോഗം ഒക്ടോബര്‍ 26 ന്

 

ജില്ലാ വികസനസമിതി യോഗം ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ടെന്‍ഡര്‍

 

ബേട്ടിബച്ചാവോ ബേട്ടിപഠാവോ പദ്ധയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ആഡ് ഓണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ അഞ്ച്. ഫോണ്‍ : 0468 2966649.

 

സംരഭകത്വ വികസന പരിശീലന പരിപാടി

 

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ജില്ലയിലെ വനിതകള്‍ക്ക് സംരഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്താംക്ലാസ് ജയിച്ചിരിക്കണം. ആറുദിവസത്തേക്കുളള പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേരെ തെരഞ്ഞെടുക്കും. അവിവാഹിതകള്‍, വിവാഹ മോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കവും തൊഴില്‍ ഇല്ലാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ( പേര്, വിലാസം, ഫോണ്‍, യോഗ്യത, തൊഴില്‍ പരിചയം, നിലവിലെ തൊഴില്‍, വാര്‍ഷിക കുടുംബ വരുമാനം), രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡി പ്രൂഫ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. യാത്രാബത്ത 1200 രൂപ ലഭിക്കും. ഫോണ്‍ : 8182552350, ഇ- മെയില്‍- [email protected].

 

 

മത്സ്യകുഞ്ഞ് വിതരണം

 

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ് അനബാസ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍ ഒക്ടോബര്‍ 29ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9995398627, 0468 2214589.

 

എയ്ഡ്സ് ബോധവല്‍ക്കരണ കലാജാഥക്ക് ജില്ലയില്‍ തുടക്കമായി

 

ഒന്നായി പൂജ്യത്തിലേക്ക് എന്ന സന്ദേശം നല്‍കിക്കൊണ്ട് എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന കലാജാഥക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് നിയന്ത്രണ പരിപാടി എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാക്കാരിശി നാടകം, കഥാപ്രസംഗം, മാജിക് ഷോ എന്നിവയുള്‍പ്പെടെ ജില്ലയില്‍ 45 കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടത്തുന്നത്. 2025 ഓടെ പുതിയ എച്ച്.ഐ.വി അണുബാധിതര്‍ ഇല്ലാതാകുക എന്നലക്ഷ്യം കൈവരിക്കാനാണ് ലോകഎയ്ഡ്സ് ദിനാചരണത്തിന്റെ മുന്നോടിയായി ബോധവല്‍ക്കരണ കലാജാഥ നടത്തുന്നത്.

 

 

 

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗപരിശീലനത്തിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യതയുളളവര്‍, യോഗഅസോസിയേഷന്‍/ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുളളവര്‍ എന്നിവ ഉള്ളവര്‍ക്ക് പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ഒക്ടോബര്‍ 29 വരെ അപേക്ഷിക്കാം. ഫോണ്‍ : 04734 216444.

 

സൗജന്യപരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം നവംബര്‍ നാലിനു തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243.

 

ക്ഷീരകര്‍ഷക പരിശീലനം

 

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി എന്ന വിഷയത്തില്‍ ഒക്ടോബര്‍ 28,29 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 9496332048, 04734 299869.