Trending Now

പളളിയോടങ്ങളെ ആദരിച്ചു

Spread the love

 

konnivartha.com; ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആദരിച്ചു.

ജലോത്സവത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ അധ്യക്ഷയായ യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി മാത്യു, വാര്‍ഡ് അംഗങ്ങളായ റ്റി. കെ. രാമചന്ദ്രന്‍ നായര്‍, കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍. നായര്‍, റീന തോമസ്, അജിത റ്റി. ജോര്‍ജ്, ലത ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!