മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും ഭൂവിനിയോഗ ബോര്‍ഡ് സെമിനാര്‍ ( ഒക്ടോബര്‍ 19)
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രകൃതിവിഭവ സംരക്ഷണ- ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി ‘ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ (ഒക്ടോബര്‍ 19) രാവിലെ 10.15 ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്ത്തല പ്രകൃതിവിഭവ ഡേറ്റാബാങ്ക് പ്രകാശനവും അനുബന്ധമായി നടക്കും.
സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളില്‍ സീറ്റ്ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഒക്ടോബര്‍ 30 വരെ പ്രവേശനം നേടാം. ഫോണ്‍: 0468-2259952, 9995686848, 8075525879, 9496366325.
ടെന്‍ഡര്‍
മല്ലപ്പളളി ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണംചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21. ഫോണ്‍-8281999122.
സീറ്റ് ഒഴിവ്
പന്തളം സര്‍ക്കാര്‍ ഐടിഐ യില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ (രണ്ടുവര്‍ഷം), പ്ലമര്‍ (ഒരു വര്‍ഷം) ട്രേഡുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സീറ്റ് ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9496546623.
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനംലഭ്യമാക്കുന്നതിന് വ്യക്തികള്‍/ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി – ഒക്ടോബര്‍ 22. ഫോണ്‍-0468 2333037.
ലേലം
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ വളപ്പിലെ 17 മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് സബ് ഡിവിഷന്‍ പോലീസ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ : 0468 2222630.
ചുരുക്കപട്ടിക
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍) കെഎപി മൂന്ന് പത്തനംതിട്ട, കാറ്റഗറി നം. 593/2023 തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2222665.
നവോദയ പ്രവേശന പരീക്ഷ
ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2025-26 പഠനവര്‍ഷത്തില്‍ ഒന്‍പത്, 11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ 2025 ഫെബ്രുവരി എട്ടിന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുമ്പ് https://cbseitms.nic.in/2024/
ടെന്‍ഡര്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പമ്പ ക്യാമ്പ് ഓഫീസിലേക്ക് നാല് സി.സി. ടിവി കള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. ഫോണ്‍ : 04734 224827.
ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പിചൂല്‍, മാന്തി, ഷവല്‍, റബ്ബര്‍ ഗ്ലൗസ്, തോര്‍ത്ത്, മണ്‍വെട്ടി, വേസ്റ്റ് ക്യാരിബാഗ് തുടങ്ങിയവ വിതരണംചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 25. ഫോണ്‍ : 04734 224827.
ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഈര്‍ക്കില്‍ചൂല്‍, പുല്‍പായ, ഈറ്റകുട്ട, യൂണിഫോം (ടി.ഷര്‍ട്ട്), ട്രാക്ക്‌സ്യൂട്ട്‌മോഡല്‍ പാന്റ്സ്, പുതപ്പ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന്ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. ഫോണ്‍ : 04734 224827.