Trending Now

നവീൻ ബാബുവിന്‍റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

 

എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീൻ ബാബുവിന് അന്ത്യകർമങ്ങൾ ചെയ്‌തതും ചിതയ്ക്ക് തീ പകർന്നതും. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് എത്തി. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍ എന്നിവരും സംസ്‌കാര ചടങ്ങിനെത്തി. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ നവീന്റെ ബന്ധുക്കള്‍ക്കൊപ്പം മന്ത്രി കെ രാജനും കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ചേര്‍ന്നു. മന്ത്രി വീണാ ജോര്‍ജ് നവീന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

error: Content is protected !!