Trending Now

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

 

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും.

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര്‍ 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു .

ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൻഡിഎ സജ്ജം: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാൻ എൻഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബിജെപി പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

 

വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് എൽഡിഎഫിനും യുഡിഎഫിനും എതിരെയുള്ള പൊതുജനാഭിപ്രായമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

 

ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ. എന്നാൽ സർക്കാറിന് കവചം ഒരുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സ്ഥാനാർത്ഥികളെ പാർലമെന്ററി ബോർഡ് ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്.

 

 

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വം ആയിരിക്കും. പാലക്കാട് ഇൻഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാൻ പരിശ്രമിച്ചത് സിപിഎമ്മുകാരാണ്. ഇത്തവണയും അത്തരമൊരു ആത്മഹത്യാപരമായ നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എൽഡിഎഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

error: Content is protected !!