Trending Now

പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും( 2024 ഒക്ടോബർ ഏഴ് (തിങ്കളാഴ്‌ച) രാവിലെ ആറ് മണി വരെ)

 

 

konnivartha.com: പാസ്‌പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2024 ഒക്ടോബർ നാല് രാത്രി എട്ട് മണി മുതൽ ഒക്ടോബർ ഏഴ് (തിങ്കളാഴ്‌ച) രാവിലെ ആറ് മണി വരെ പ്രവർത്തനരഹിതമാകും.

തൽഫലമായി, അപേക്ഷകർ, പോലീസ്, തപാൽ അധികാരികൾ മുതലായവർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല. സംശയ നിവാരണത്തിന്, തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസറെ 0471-2470225 എന്ന ഫോൺനമ്പരിൽ അല്ലെങ്കിൽ [email protected] (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക.

error: Content is protected !!