Trending Now

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

 

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു

konnivartha.com: തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു മന്ത്രി.

അപൂര്‍വ ചരിത്രനിമിഷത്തിനാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ തെരച്ചിലിലൂടെയാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചെറിയാന്റെ മൃത്ദേഹം കണ്ടെത്തിയത്. ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ആര്‍മി ആദരവ് അര്‍ഹിക്കുന്നു. കുടുംബാങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സൈനികന് സംസ്ഥാനത്തിന്റെ ആദരവ് അര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ് പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!