Trending Now

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി

Spread the love

 

konnivartha.com: കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് .

പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു .ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർമാരായ എ . അനിൽകുമാർ , ഡി . അജയകുമാർ, വനിതാ സി . ഇ .ഒ. ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ . ഷെഹിൻ , മുഹമ്മദ് തഹസീൻ , എസ് . ഷഫീക്ക് എന്നിവർ റെയിഡിൽ പങ്കെടുത്തു.

 

error: Content is protected !!