konnivartha.com: ഭാരതത്തിന്‍റെ സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍ പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന് പ്രാധാന്യം നല്‍കി.
സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് .
ഇന്നത്തെ പരിപാടി
28/09/2024 ശനി
6.00 : ഗണപതിഹവനം
8.00 : ഭാഗവതപാരായണം
7.30 : ദീപാരാധന, പ്രസാദവിതരണം
8.00 : കലാസന്ധ്യ