പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് (19) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) യു.എ.ഇ.യില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 29 വയസുകാരന്‍.
2) അബുദാബിയില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 47 വയസുകാരന്‍.
3) അബുദാബിയില്‍ നിന്നും എത്തിയ തുമ്പമണ്‍ താഴം സ്വദേശിയായ 43 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ ഏഴു വയസുകാരന്‍.
5) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, കുറുങ്ങഴ സ്വദേശിയായ 62 വയസുകാരന്‍.
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി, പഴവങ്ങാടി സ്വദേശിയായ 51 വയസുകാരന്‍.
7) യു.എ.ഇ.യില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി.
8) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 28 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

9) ബാംഗളൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 26 വയസുകാരി.
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 48 വയസുകാരി.
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 32 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

12) കുമ്മണ്ണൂര്‍ സ്വദേശിനിയായ 53 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു.
13) വലഞ്ചുഴി സ്വദേശിനിയായ 51 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു.
14) കുലശേഖരപതി സ്വദേശിയായ 44 വയസുകാരന്‍. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലി ചെയ്യുന്നു. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
15) വാര്യാപുരം സ്വദേശിയായ 26 വയസുകാരന്‍. സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മുന്‍പ് രോഗബാധിതനായ ഇതേ ബാങ്കിലെ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
16) അടൂര്‍, കരുവാറ്റ സ്വദേശിനി വീട്ടമ്മയായ 48 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
17) വലഞ്ചുഴി സ്വദേശിയായ 50 വയസുകാരന്‍. കോന്നി പോലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്. മുന്‍പ് രോഗബാധിതനായ ആര്‍.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
18) തേക്കുതോട് സ്വദേശിനിയായ അഞ്ചു വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
19) തേക്കുതോട് സ്വദേശിയായ നാലു വയസുകാരന്‍. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
20) തേക്കുതോട് സ്വദേശിനിയായ 27 വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
21) പത്തനംതിട്ട സ്വദേശിയായ 13 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
22) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
23) പത്തനംതിട്ട സ്വദേശിയായ 14 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
24) കുലശേഖരപതി സ്വദേശിനിയായ 63 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 11ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.
25) വെട്ടിപ്രം സ്വദേശിനിയായ 70 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.
26) കുലശേഖരപതി സ്വദേശിനിയായ 13 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
27) കുലശേഖരപതി സ്വദേശിയായ 70 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.
28) കുലശേഖരപതി സ്വദേശിനിയായ ഏഴു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
29) അയിരൂര്‍ നോര്‍ത്ത് സ്വദേശിനിയായ 26 വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
30) കോന്നി, അരുവാപ്പുലം സ്വദേശിയായ 14 വയസുകാരന്‍. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
31) ഊന്നുകല്‍ സ്വദേശിയായ 44 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
32) ഊന്നുകല്‍ സ്വദേശിനിയായ 84 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മുത്തശിയാണ്.
33) പ്രമാടം, മല്ലശേരി സ്വദേശിയായ 24 വയസുകാരന്‍. ജൂലൈ 12 ന് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
34) വെട്ടൂര്‍ സ്വദേശിനിയായ 26 വയസുകാരി. ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
35) വടശേരിക്കര സ്വദേശിയായ 29 വയസുകാരന്‍. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ ആണ്. ആന്റിജന്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇതുവരെ ആകെ 838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 244 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (19) 33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 391 ആണ്. പത്തനംതിട്ട ജില്ലക്കാരായ 446 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!