Trending Now

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍ ( 12/09/2024 )

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു

കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം . അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331

അങ്കണവാടി ഹെല്‍പ്പര്‍ : അപേക്ഷ ക്ഷണിച്ചു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്താത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ആഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331.

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 23ന്

കേരള വനിതാ കമ്മിഷന്റെ മെഗാ അദാലത്ത് 23 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടത്തും.

അങ്കണവാടി വര്‍ക്കര്‍ : 20 വരെ അപേക്ഷിക്കാം
കവിയൂര്‍, കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കൊറ്റനാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിനായി അപേക്ഷിക്കാനുള്ള തീയതി സെപ്തംബര്‍ 20 വരെ നീട്ടി.

പുനര്‍ജനി വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) ഒബിസി വിഭാഗത്തിലെ വിധവകളായ വനിതകള്‍ക്ക് പുനര്‍ജനനി സ്വയം തൊഴില്‍ വായ്പ ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വിധവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

പരമാവധി വായ്പ തുക -5 ലക്ഷം രൂപ , പലിശ നിരക്ക് -7 % തിരിച്ചടവ് കാലാവധി 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 5 വര്‍ഷം , 2 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 6 വര്‍ഷം. പ്രായപരിധി 60 വയസ്സ് .

അപേക്ഷ ഫോമിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസ്. ഫോണ്‍- 04682226111, 2272111, 9447710033.

ഗ്രീന്‍ വീല്‍ വാഹന വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഓട്ടോ, ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക്ക്/ സിഎന്‍ ജി ഓട്ടോ ടാക്‌സി, 3വീലര്‍ 4വീലര്‍ വാങ്ങുന്നതിനും പെട്രോള്‍ വാഹനങ്ങള്‍ സി എന്‍ ജി യിലേക്ക് മാറ്റുന്നതിനും ധനസഹായം നല്‍കുന്ന ഗ്രീന്‍ വീല്‍ വാഹന വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരമാവധി വായ്പ തുക -8 ലക്ഷം രൂപ , പലിശ നിരക്ക് -7 % തിരിച്ചടവ് കാലാവധി 5 മുതല്‍ 7 വര്‍ഷം വരെ, പ്രായപരിധി 18 -60 വയസ്സ് വരെ. കുടുംബവാര്‍ഷിക വരുമാനം 2,50,000/ രൂപ വരെ. ലൈസന്‍സ്, ബാഡ്ജ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ ഫോമിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസ്. ഫോണ്‍- 04682226111, 2272111, 9447710033.

ഫിറ്റ്‌നസ് ട്രെയിനറാകാം

കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-949599688