Trending Now

പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു

 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി വിതരണം ചെയ്തു.

ഒരു പള്ളിയോടത്തിന് 10,000 രൂപ വീതം ഗ്രാന്റ് അനുവദിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. അനീഷയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. വി. അന്നമ്മ ,അഭിലാഷ് വിശ്വനാഥ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. സന്തോഷ്, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, ജനറല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ വി.മഞ്ചു, പള്ളിയോട സേവാ സമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!