Trending Now

വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: അസാപ് കേരളയുടെ  വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എക്സിക്യൂട്ടീവ് ഒഴിവുകള്‍ : 9
ശമ്പളം : 25,350
പ്രായപരിധി : 22.07.2024ന്  40 വയസ് കവിയരുത്.
യോഗ്യത : ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അസാപ് പ്രവൃത്തി പരിചയവും.
ഒഴിവുകള്‍ : പാലയാട് (കണ്ണൂര്‍), പാണ്ടിക്കാട് (മലപ്പുറം), തവനൂര്‍ (മലപ്പുറം), ചാത്തന്നൂര്‍ (പാലക്കാട്), ലക്കിടി (പാലക്കാട്), പെരുമ്പാവൂര്‍ (എറണാകുളം), കലവൂര്‍ (ആലപ്പുഴ), പാമ്പാടി (കോട്ടയം), മാനന്തവാടി (വയനാട്)

ഗ്രാജുവേറ്റ് ഇന്റേണ്‍ ഒഴിവുകള്‍ : 3
ശമ്പളം :  12,500
പ്രായപരിധി : 22.07.2024ന്  25 വയസ് കവിയരുത്.
യോഗ്യത : ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
ഒഴിവുകള്‍ : തവനൂര്‍ (മലപ്പുറം), ലക്കിടി (പാലക്കാട്), കുളക്കട (കൊല്ലം).
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി : ജൂലൈ 31.
അപേക്ഷിക്കാനുള്ള ലിങ്ക്: https://asapkerala.gov.in/careers/

ജി.എസ്.ടി വകുപ്പിൽ നിയമനങ്ങൾ

ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ ഹ്രസ്വകാല കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടാക്സ് റിസർച്ച് പോളിസി സെല്ലിൽ സീനിയർ ഡാറ്റ അനലിസ്റ്റ് / സീനിയർ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്/ സയന്റിസ്റ്റ്, ഇന്റലിജൻസ് ഹെഡ്ക്വാട്ടേഴ്സിൽ സീനിയർ ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലാണ് നിയമനം.

ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകൾ കമ്മീഷണർ, സംസ്ഥാന ജി.എസ്.ടി വകുപ്പ്, ടാക്സ് ടവേഴ്സ്, കരമന, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: [email protected].

ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചററായി നിയമിക്കുന്നതിന് 31 ന് രാവിലെ 10.30 മുതൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ), പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും ഉള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൽ മുമ്പാകെ ഹാജരാകണം.

 

ജൂനിയർ റസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒ.എം.എഫ്.എസ് വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ താല്കാലിക നിയമനത്തിന് ആഗസ്റ്റ് 8 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.

 

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ ഓഫീസർ – ഇലക്ട്രിക്കൽ (1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നീഷ്യൻ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്ക് : www.iav.kerala.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12.

മിഷൻ വാത്സല്യ – ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കാൾ സെന്ററിലേക്ക് ഹെൽപ് ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്കും, കോൾ ഓപ്പറേറ്റർ തസ്തികകളിലെ രണ്ട് ഒഴിവിലേക്കും കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് അഞ്ച് മണിക്കകം സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, സംസ്ഥാന കാര്യാലയം, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 (ഫോൺ നം. 0471 2342235) എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദ വിവരങ്ങളും

http://wcd.kerala.gov.in/

എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 

ബ്രണ്ണൻ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

2024 -2025 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സൂവോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾക്ക് നിലവിലെ യൂ.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോട് കൂടി ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ആഗസ്റ്റ് മൂന്നിനു വൈകുന്നേരം നാലിനു മുമ്പായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2346027. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

 

 

അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ്  ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  നടത്തും.
കുറഞ്ഞത്  പ്ലസ് ടു യോഗ്യതയുള്ള 35 വയസില്‍ താഴെ പ്രായമുള്ള  ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം , പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള അടൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം.
സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കും.
യോഗ്യരായവര്‍ ബയോഡേറ്റ , 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി  ജൂലൈ 31 ന്  രാവിലെ 10 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം.
ഫോണ്‍ : 0477-2230624, 8304057735, 04734 224810.

 

error: Content is protected !!