konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്.
കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. ഇതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടി കിടക്കുകയാണ് .
കെ എസ് റ്റി പി റോഡ് നിർമ്മാണ കാലാവധി അവസാനിച്ചു എന്നാണ് അറിയുന്നത്. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി ഒഴുകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ചില കച്ചവട സ്ഥാപനങ്ങള്‍ സ്ഥിരമായി ഈ ഓടയിലേക്ക് ആണ് തങ്ങളുടെ കടയിലെ മാലിന്യം തള്ളുന്നത് . രാത്രി കട അടയ്ക്കുന്നതിന് മുന്‍പ് ശേഖരിച്ച മാലിന്യം അപ്പാടെ ഓടയ്ക്ക് സൈഡില്‍ ഉള്ള ദ്വാരത്തിലൂടെ ആണ് കുത്തി കയറ്റി കളയുന്നത് . ഇതില്‍ കൂടുതലും വര്‍ഷങ്ങളായി അഴുകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് .
ഈ മാലിന്യം മൂലം ഓടയിലൂടെ മലിന ജലം ഒഴുക്കി പോകുവാന്‍ തടസം ഉണ്ട് . ചെറിയ മഴ പെയ്താല്‍ പോലും കോന്നി ടൌണ്‍ ഭാഗം വെള്ള കെട്ടിലേക്ക് പോകാന്‍ സാധ്യത ഉണ്ട് . റോഡില്‍ വീഴുന്ന മഴവെള്ളം ഒഴുകി പോകുവാന്‍ ആണ് ഓട നിര്‍മ്മിച്ചത് .എന്നാല്‍ ഈ ഓടയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ, വാഴക്കുലയുടെ കാളാമുണ്ടം തുടങ്ങിയ വസ്തുക്കള്‍ ആണ് ഇടുന്നത് . ഓട അടയുന്നതിനു ഇത് കാരണമായിട്ടുണ്ട് .
കോന്നി ഭാഗത്തെ ഓടകള്‍ വൃത്തിയാക്കാന്‍ റോഡ് കരാര്‍ കമ്പനി തയാറാകണം എന്ന് ആവശ്യം ഉയര്‍ന്നു . ഓടയിലേക്കു പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും ആവശ്യം ഉയര്‍ന്നു .
കോന്നി നാരായണപുരം മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്ന റോഡിന്‍റെ വശത്തുള്ള ഓടയിലേക്ക് മലിന ജലവും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നു എന്ന പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നേരിട്ടു അന്വേഷണം നടത്തി .ഓടയിലേക്ക് മണ്ണും കല്ലും നിറഞ്ഞു ഒഴുക്ക് തടസ്സപെട്ട നിലയില്‍ ആണെന്ന് ബോധ്യം വന്നതിനാല്‍ നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് ടി പി അധികൃതര്‍ ഓടയുടെ മുകളിലെ സ്ലാബ് മാറ്റി പരാതിയില്‍ പറയുന്ന മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കെ എസ് ടി പി അധികൃതര്‍ക്ക് കോന്നി പഞ്ചായത്ത് കത്ത് നല്‍കിയിട്ടും കെ എസ് ടി പി അനന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ലഎന്ന്കോന്നിപഞ്ചായത്ത്അധ്യക്ഷഅനിസാബുതോമസ്‌പറഞ്ഞു .ഓടകള്‍വൃത്തിയാക്കേണ്ടത് കെ എസ് ടി പി ആണ് . ഇവര്‍ അതിനു തയാര്‍ ആകുന്നില്ല എന്നാണ് പരാതി .