Trending Now

റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു ( 22/07/2024 )

 

konnivartha.com: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു.

തിരുവല്ലയില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 27 ന് രാവിലെ 10.30 ന് ആണ് ഇന്റര്‍വ്യൂ.ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ), റ്റിറ്റിസി/ഡിഎഡ് /ഡിഇഐഎഡ് / ബിഎഡ് ഇന്‍ ഇംഗ്ലീഷ് ബിരുദധാരികള്‍ക്കാണ് ഇന്റര്‍വ്യൂ.

എം എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ) ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ യോഗ്യതകളോടുകൂടിയവരോ അസാപ്പ് സ്‌കില്‍ ഡവലപ്മെന്റ് സ്‌കില്‍ എക്സിക്യൂട്ടീവ് (എസ്ഡിഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2600181.

error: Content is protected !!