konnivartha.com: കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോന്നി പേരൂര്‍ക്കുളം ഗവ : എല്‍ പി എസ്സിന് ഉടന്‍ തന്നെ കെട്ടിടം നിര്‍മ്മിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന് കുട്ടിയ്ക്ക് നിവേദനം നല്കി .
ശോച്യാവസ്ഥയില്‍ ഉള്ള സ്കൂളിനു നിരന്തര നിവേദനത്തിന്റെ ഫലമായി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 1,50,00,000 അനുവദിച്ചിരുന്നു . എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം പണികള്‍ പൂര്‍ത്തിയായില്ല . രണ്ടാം ഘട്ട തുക അനുവദിക്കണം എന്നും ആവശ്യം ഉന്നയിച്ചു .
സ്കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍ ആയതിനാല്‍ എത്രയും വേഗം സ്കൂള്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചാണ് നിവേദനം നല്‍കിയത് . കോന്നി എം എല്‍ എ ,ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയതായി കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു .