കര്‍ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു.ആന്ധ്രയിൽ നിന്ന് കൂടുതൽ എൻ.ഡി.ആർ.എഫ് സംഘം സംഭവ സ്ഥലത്തെത്തി.വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത് . റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്