konnivartha.com: മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനവും ചികിത്സയും ലഭ്യമാണ്.
ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി, താലൂക്ക് ആസ്ഥാന ആശുപത്രി റാന്നി, താലൂക്ക് ആസ്ഥാന ആശുപത്രി മല്ലപ്പളളി എന്നിവിടങ്ങളില്‍ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.