കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തുനിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാര് ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ഇനി അനുവദിക്കും. കൊവിഡ് 19 രോഗവ്യാപനസാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാരെടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാര്‍ട്ടികള്‍ക്ക് പെന്‍ഡ്രൈവില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമരം നടത്തിയതോടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം മാറ്റി . ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ പ്രതിഷേധം വ്യാപിച്ചതോടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു. ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ തൃശൂര്‍ ജില്ലാഭരണകൂടം പുറത്തിറക്കും. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ ബി മോഹന്‍ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Related posts
-
ശബരിമല: നാളത്തെ ചടങ്ങുകൾ (06.12.2025)
Spread the love നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ... -
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി... -
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഡിസംബർ 7ന് അവസാനിക്കും
Spread the love പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും...
