konnivartha.com: കേരള സംസ്ഥാന വനം വന്യ ജീവി വകുപ്പ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് വകുപ്പ് മന്ത്രി തന്നെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അഭ്യര്‍ഥന നടത്തേണ്ട അവസ്ഥയില്‍ ആണ് . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആണ് പൊതു ജന അഭിപ്രായം .ഈ അഭിപ്രായം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഉണ്ട് . ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ് .
വനം വകുപ്പ് മേധാവി വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് ആക്ഷേപം .മനുഷ്യരുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദേശം നൽകാൻ വനം വകുപ്പ് മേധാവി വൈകുന്നു എന്നാണ് പൊതുവില്‍ ഉള്ള പരാതി .പരാതിയില്‍ കഴമ്പ് ഉണ്ടെന്നു വകുപ്പ് മന്ത്രി തന്നെ പറയുന്നു . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതികാത്തിരിക്കുകയാണ് വനം മന്ത്രി.
പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു കേന്ദ്ര ധനസഹായം വാങ്ങിയെടുക്കുന്നില്ല.തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫിസിലേക്ക് നൽകുന്നു എന്നാണ് വകുപ്പ് മന്ത്രിയുടെ തന്നെ ആക്ഷേപം . വീഴ്ചകളില്‍ വിശദീകരണം നല്‍കാതെ വനം മേധാവി ഒഴിഞ്ഞു മാറുന്നു .
വനം വകുപ്പ് മേധാവിയെ മാറ്റിയാൽ പകരം നിയമിക്കാൻ ആളില്ലാത്തതിനാൽ ഫയലില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല . പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ആവശ്യം . കാലാവധിനീട്ടി നൽകുന്നതിനോട് മുഖ്യമന്ത്രി താൽപര്യം കാണിച്ചില്ല. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും.ഗംഗാസിങ്ങിനെ മാറ്റിയാൽ അതേ റാങ്കിൽ നിയമിക്കാൻ ഉദ്യോഗസ്ഥരില്ലെന്നതാണ് മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ ഉള്ള കുഴയ്ക്കുന്ന വിഷയം .
വനം വകുപ്പ് നാഥനില്ലാ കളരിയായി മാറുന്നു എന്നാണ് പൊതുജന ആക്ഷേപം . വനം വകുപ്പ് നേരിടുന്ന പ്രധാന വിഷയം വന്യ ജീവികള്‍ കാടിറങ്ങി മനുക്ഷ്യ വാസ സ്ഥലത്ത് എത്തുന്നു എന്നത് ആണ് . സമീപകാലത്ത് ആണ് ഇത്രയും വന്യ ജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഇറങ്ങുന്നത് . ഇതില്‍ കാട്ടാന ആണ് മലയോര മേഖലയില്‍ കൂടുതലായി ഭീതി പരത്തുന്നത് .
കാടിറങ്ങിയ വന്യ ജീവികള്‍ ജന വാസ മേഖലയില്‍ തന്നെ താവളം ഉറപ്പിക്കുന്നു എങ്കിലും ഇവയെ കാട്ടിലേക്ക് മാറ്റുന്നതിന് വേണ്ട നടപടി ഇല്ല . കാട്ടാനയെ തുരത്താന്‍ സത്വര നടപടി ഇല്ല . പഴയ ഏറു പടക്കം പൊട്ടിച്ചാല്‍ ഒന്നും കാട്ടാന ഒഴിഞ്ഞു പോകില്ല . കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം കൂടി . വനവുമായി നാട് പങ്കിടുന്ന എല്ലാ സ്ഥലത്തും കൃഷി നിര്‍ത്തി വരികയാണ് .
വനം വകുപ്പ് ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയം ആണ് . കാട്ടു പന്നികള്‍ നാട്ടിന് പുറങ്ങളില്‍ വിഹരിക്കുന്നു എങ്കിലും വെടി വെച്ചു കൊല്ലുവാന്‍ ഉള്ള നടപടികള്‍ പലപ്പോഴും ഫയലില്‍ തന്നെ അടയിരിക്കുന്നു . വകുപ്പ് മന്ത്രിയും മേധാവിയും തമ്മില്‍ ഉള്ള പടലപ്പിണക്കം മൂലം ഫയലുകള്‍ വേഗത്തില്‍ നീങ്ങുന്നില്ല . വനം വകുപ്പിലെ മെല്ലെപ്പോക്ക് നയം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണം എന്നാണ് ആവശ്യം .