കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: എയർ കൂളിംഗ്,എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
എല്ലാ AC ഉപകരണങ്ങളിലെ താപനില വിന്യാസം 24-30 ഡിഗ്രി സെൽഷ്യസിനുള്ളിൽ
*ആപേക്ഷിക (ഈർപ്പനില / ആർദ്രത ) 40 മുതൽ 70 ശതമാനം വരെ.
* മുറിക്കുള്ളിലെ വായുവിന്റെ പുനഃചംക്രമണം ഒഴിവാക്കുക.പുറത്തുനിന്നുള്ള ശുദ്ധവായു ഉള്ളിൽകടക്കാൻ അവസരമൊരുക്കുക
*ക്രോസ്സ് വെന്റിലേഷൻ ഉറപ്പാക്കുക.എക്സ്ഹോസ്റ് ഫാനുകളുടെ ഉപയോഗത്തിലൂടെ, പുതിയ വായുവിന്റെ സാന്നിധ്യം ഉറപ്പാക്കുക.
*മുറിക്കുള്ളിലെ യൂണിറ്റുകളുടെ ഫിൽറ്ററുകൾ പതിവായി വൃത്തിയാക്കിയും ,അണുവിമുക്തമാക്കിയും ശുദ്ധവായു ഉറപ്പാക്കുക.
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ
താമസസ്ഥലങ്ങൾ,സ്റ്റാൻഡ് എലോൺ വർക്‌സ്‌പേസുകൾ,ഓഫീസുകൾ എന്നിവയ്ക്കായുള്ള AC മാർഗനിർദേശങ്ങൾ (1/ 4)
*കുറഞ്ഞ സമ്പർക്കം,നിയന്തിത പരിസ്ഥിതി / സാഹചര്യങ്ങൾ എന്നിവയുള്ള സ്ഥലങ്ങൾക്ക്
എയർ കൂളിംഗ് / കണ്ടീഷനിംഗ് ഓപ്‌ഷനുകൾ
*ജനലിൽ ഉറപ്പിക്കാവുന്ന തരം ഡെസേർട്ട് കൂളറുകൾ
*വിൻഡോ അല്ലെങ്കിൽ സ്‌പ്ലിറ്റ് AC കൾ
. * ജനലുകൾ,കതകുകൾ എന്നിവ തുറന്നിട്ടുള്ള ഫാനുകളുടെ പ്രവർത്തനം . ഇതിനെ സഹായിക്കാൻ എക്സ്ഹോസ്റ് ഫാനുകൾ പ്രവർത്തിപ്പിച്ച്, മുറിക്കുള്ളിൽ പുതിയ വായുവിന്റെ സാന്നിധ്യവും ഉറപ്പാക്കണം
. *താപനില,ആർദ്രത എന്നിവയുടെ പൊതു മാർഗനിർദേശങ്ങൾ പ്രകാരമുള്ള ,വിന്യാസം. *
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ
യോഗങ്ങൾ നടക്കുന്ന മുറികൾ,ഡിസ്പെൻസറികൾ എന്നിവയ്ക്കായുള്ള AC മാർഗനിർദേശങ്ങൾ
(2/4)
അത്യാവശ്യം സമ്പർക്കവും,ആളുകളുടെ സാന്ദ്രതയും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾക്ക്
എയർ കൂളിംഗ് / കണ്ടീഷനിംഗ് ഓപ്‌ഷനുകൾ
*ജനലിൽ ഉറപ്പിക്കാവുന്ന തരം ഡെസേർട്ട് കൂളറുകൾ
*വിൻഡോ അല്ലെങ്കിൽ സ്‌പ്ലിറ്റ് AC കൾ
. *VRV / VRF സംവിധാനങ്ങൾ ( ഉള്ളിൽ സ്ഥാപിക്കാൻ കഴിയുന്നവ )
* ജനലുകൾ,കതകുകൾ എന്നിവ തുറന്നിട്ടുള്ള ഫാനുകളുടെ പ്രവർത്തനം . ഇതിനെ സഹായിക്കാൻ എക്സ്ഹോസ്റ് ഫാനുകൾ പ്രവർത്തിപ്പിച്ച്, മുറിക്കുള്ളിൽ പുതിയ വായുവിന്റെ സാന്നിധ്യവും ഉറപ്പാക്കണം.
*താപനില,ആർദ്രത എന്നിവയുടെ പൊതു മാർഗനിർദേശങ്ങൾ പ്രകാരമുള്ള ,വിന്യാസം.
സ്ഥാപനങ്ങൾ ,മാളുകൾ എന്നിവയ്ക്കായുള്ള AC മാർഗനിർദേശങ്ങൾ (3 /4)
വലിയ തോതിലുള്ള സമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ളതും,കൂടുതൽ ആളുകളുടെ സാന്ദ്രത ഉണ്ടാകാൻ ഇടയുള്ളതുമായ സ്ഥലങ്ങൾക്ക്
എയർ കണ്ടീഷനിംഗ് / കൂളിംഗ് ഓപ്‌ഷനുകൾ
*ജനലിൽ ഉറപ്പിക്കാവുന്ന തരം ഡെസേർട്ട് കൂളറുകൾ
*റൂം AC കൾ അല്ലെങ്കിൽ VRV / VRF സംവിധാനങ്ങൾ ( ഉള്ളിൽ സ്ഥാപിക്കാൻ കഴിയുന്നവ )
* ജനലുകൾ,കതകുകൾ എന്നിവ തുറന്നിട്ടുള്ള ഫാനുകളുടെ പ്രവർത്തനം . ഇതിനെ സഹായിക്കാൻ എക്സ്ഹോസ്റ് ഫാനുകൾ പ്രവർത്തിപ്പിച്ച്, മുറിക്കുള്ളിൽ പുതിയ വായുവിന്റെ സാന്നിധ്യവും ഉറപ്പാക്കണം.
*താപനില,ആർദ്രത എന്നിവയുടെ പൊതു മാർഗനിർദേശങ്ങൾ പ്രകാരമുള്ള ,വിന്യാസം.
കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സംവിധാനം പരമാവധി ഒഴിവാക്കുക.അല്ലാത്ത സാഹചര്യങ്ങളിൽ,
1 ) എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകൾ പരമാവധി ശുദ്ധവായു ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക.
2 ) . ഹീറ്റ് റിക്കവറി വീലുകളുടെ ഉപയോഗം ഒഴിവാക്കുക
3 ). ഓഫീസ് സമയത്തിനു രണ്ടു മണിക്കൂർ മുൻപ് എങ്കിലും AHU പ്രവർത്തിപ്പിച്ചു തുടങ്ങുക.ഓഫീസ് സമയം അവസാനിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷമേ ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാവൂ.
ആശുപത്രികൾ,ഐസൊലേഷൻ വാർഡുകൾ എന്നിവയ്ക്കായുള്ള AC മാർഗനിർദേശങ്ങൾ (4 /4)
പരമാവധി സമ്പർക്കം,ആളുകളുടെ സാന്ദ്രത എന്നിവ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങൾ
എയർ കൂളിംഗ് / കണ്ടീഷനിംഗ് ഓപ്ഷൻസ്
*മുറിക്കുള്ളിൽ മതിയായ വെന്റിലേഷൻ ഉറപ്പാക്കുക.
* AC മുറികളിൽ ACPH, 12 എങ്കിലും ഉറപ്പാക്കുക. പുറത്തേക്കുള്ള വായു ഫിൽറ്റർ ചെയ്യുക.
*എയ്‌റോസോലൈസേഷൻ (Aerosolization) നടപടികൾ ആവശ്യമുള്ള രോഗികൾക്കുള്ള ഐസൊലേഷൻ മുറികളിൽ നെഗറ്റിവ് പ്രെഷർ നിലനിർത്തുന്നതാണ് അഭികാമ്യം.
*ഇത്തരം മുറികളിൽ സ്റ്റാൻഡ് എലോൺ AC കൾ ഉപയോഗിക്കുക.ഇവ കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സംവിധാനത്തിന്റെ ഭാഗമാകാൻ പാടുള്ളതല്ല.
താപനില,ആർദ്രത എന്നിവ പൊതുവായ മാർഗ്ഗനിര്ദേശങ്ങൾക്ക് അനുസരിച്ചു വിന്യസിക്കേണ്ടതാണ് / ക്രമീകരിക്കേണ്ടതാണ്
എയർ കണ്ടീഷനിംഗ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ , മൂന്നോ നാലോ എക്സ്ഹോസ്റ് ഫാനുകൾ ഉപയോഗിച്ച് മുറിക്കുള്ളിൽ നെഗറ്റീവ് പ്രെഷർ സൃഷ്ഠിക്കേണ്ടതാണ്.
സീലിംഗ് ഫാനുകൾക്കുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തന മാർഗനിർദേശങ്ങൾ
കുറഞ്ഞതോ ,ഇടത്തരമോ ആയ വേഗതകളിൽ ഫാനുകൾ പവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ,വാതിലുകൾ,ജനലുകൾ എന്നിവ തുറന്നിട്ട, പരമാവധി ശുദ്ധവായുവിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണം.
ഉയർന്ന താപനിലയിലോ,ആർദ്രതയിലോ,ഫാനുകൾ പ്രവർത്തിക്കാത്ത പക്ഷം,ജനലുകളിൽ ഉറപ്പിക്കാൻ കഴിയുന്ന ഡെസേർട്ട് കൂളറുകൾ ഉപയോഗിക്കുക.
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ ജനലുകളിൽ ഉറപ്പിക്കാൻ കഴിയുന്ന റൂം കൂളറുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തന മാർഗ്ഗനിര്ദേശങ്ങൾ
. *പുറത്തുനിന്നുള്ള ശുദ്ധവായു ഉപയോഗിച്ച പ്രവർത്തിക്കാവൂ.പുറത്തേക്കുള്ള വായുവിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ പരമാവധി ശ്രദ്ധിക്കണം.
*കൂളറിൽ ഉപയോഗിക്കുന്ന ജലം,കൂളർ പാഡുകൾ എന്നിവയിലെ ജലം കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കണം.
*മഴക്കാലത്തു ഉണ്ടാകാനിടയുള്ള ഉയർന്ന ഹ്യൂമിഡിറ്റി ,എക്സ്ഹോസ്റ് ഫാനുകളുടെ ഉപയോഗത്തിലൂടെ ഒഴിവാക്കണം
. *ഇവ ഉയർന്ന ആർദ്രതയിൽ പ്രവർത്തിക്കാത്ത പക്ഷം, ഡക്റ്റഡ് എയർ കൂളിംഗ് പ്ലാന്റ് സൗകര്യമുള്ള,ജനലുകളിൽ ഉറപ്പിക്കാവുന്ന ഡെസേർട്ട് കൂളറുകൾ ഉപയോഗിക്കുക.
*ഡെങ്കു പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ റൂമുകളിൽ ഉപയോഗിക്കുന്ന സ്പ്ളിറ് / വിൻഡോ AC കൾക്കുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തനത്തിനുള്ള മാർഗനിർദേശങ്ങൾ
*24 – 30 ഡിഗ്രി സെൽഷ്യസ് താപനിലകൾക്കുള്ളിലെ പ്രവർത്തിക്കാവൂ.
* AC പ്രവർത്തിക്കുമ്പോൾ, ശുദ്ധവായു കയറുന്നതിനായി,ജനലുകൾ ഭാഗികമായി തുറന്നിടുക
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ
എക്സ്ഹോസ്റ് ഫാനുകൾക്കുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തനത്തിനുള്ള മാർഗനിർദേശങ്ങൾ
*ചൂടുവായുവിനെ പുറത്തു എത്തിക്കുന്നതിനായി,തുടർച്ചയായി പ്രവർത്തിപ്പിക്കണം.
*സീലിംഗ് ഫാൻ,എയർ കൂളർ, റൂം AC തുടങ്ങിയ എല്ലാത്തരം എയർ കൂളിംഗ് / കണ്ടീഷനിംഗ് സംവിധാനങ്ങളും നടത്തുന്ന വായു ചംക്രമണ പ്രവർത്തനത്തെയും സഹായിക്കുക.
ബാഷ്പീകരണ സ്വഭാവമുള്ള എയർ കൂളിംഗ് / ഡക്റ്റഡ് എയർ കൂളിംഗ് സംവിധാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തന മാർഗനിർദേശങ്ങൾ
*പുതിയ വായു ഉപയോഗിച്ചേ .പ്രവർത്തിക്കാവൂ .പുറത്തേക്കുള്ള വായുവിനായി കഴിവതും പ്രത്യേക സംവിധാനം ഒരുക്കുക.
*ഇതിലുപയോഗിക്കുന്ന ജലം,ബ്ലോവെറിലെ പാഡുകൾ ,ഡക്ടുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കുക.
**ഇവ ഉയർന്ന ആർദ്രതയിൽ പ്രവർത്തിക്കാത്ത പക്ഷം, ഡക്റ്റഡ് എയർ കൂളിംഗ് പ്ലാന്റ് സൗകര്യമുള്ള,ജനലുകളിൽ ഉറപ്പിക്കാവുന്ന ഡെസേർട്ട് കൂളറുകൾ ഉപയോഗിക്കുക.
*ഡെങ്കു പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.
കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ
VRF/VRV സംവിധാനങ്ങൾ ( ഹൈ വാൾ / കസെറ്റ് ടൈപ്പ് മുതലായവ ) ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ
പ്രവർത്തന മാർഗനിർദേശങ്ങൾ
*24 – 30 ഡിഗ്രി സെൽഷ്യസിനിടയിലെ പ്രവർത്തിപ്പിക്കാവൂ.മതിയായ എക്സ്ഹോസ്റ് സൗകര്യത്തിലൂടെ ആവശ്യമായ ശുദ്ധവായൂ ഉറപ്പാക്കണം
*ഈ സംവിധാനങ്ങൾ സ്ഥാപിക്കുന്ന ഇടങ്ങളിലെല്ലാം, ഇൻഡോർ യൂണിറ്റുകളുടെ ഫിൽറ്ററുകൾ കൃത്യമായി അണുമുക്തമാക്കേണ്ടതാണ്.