Trending Now

പത്തനംതിട്ട ജില്ല: ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40ല്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

മൂന്നു വര്‍ഷമാണ് ഐഎഫ്സി പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. പള്ളിക്കല്‍, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം.

ഐഎഫ് സി ആങ്കര്‍

ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലി ഹുഡിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു ഡിഗ്രിയുള്ളവരെ പരിഗണിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഒരുമാസത്തെ ഓണറേറിയം 8750 രൂപ.

സീനിയര്‍ സിആര്‍പി

കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സിആര്‍പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു മാസത്തെ ഓണറേറിയം 10,000 രൂപ. അപേക്ഷകര്‍ അതത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം.

വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. മേല്‍വിലാസം : കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2221807.

error: Content is protected !!