കനത്ത മഴ : ജൂണ്‍ 30 വരെ പത്തനംതിട്ട ജില്ലയില്‍ രാത്രി യാത്ര,കുട്ട വഞ്ചി സവാരി, ക്വാറി എന്നിവ നിരോധിച്ചു
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 30 വരെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതൽ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവർത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധിച്ചിരിക്കുന്നു