Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/06/2024 )

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍

പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ  16.01.2024 ല്‍  നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ്  സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നടത്തും. ഫോണ്‍ : 0468 2222665.

കമ്മ്യൂണല്‍ ഹാര്‍മണിയോഗം

ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.
ഏകദിനശില്പശാല


          നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ  നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്‍പ്പശാല ഇന്ന്  (ജൂണ്‍ 25) രാവിലെ 10. 30  മുതല്‍ തിരുവനന്തപുരം തൈക്കാട്  പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടക്കും.  നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും.
കാര്‍ബണ്‍ സംഭരണം കണക്കാക്കല്‍ വിവര ശേഖരണത്തിന്  ഏറ്റവും ലളിതവും അനുയോജ്യവുമായ രീതിശാസ്ത്രം സംബന്ധിച്ച് വിദഗ്ധരുടെ അവതരണങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.
വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് , കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്,  ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , സോഷ്യല്‍ ഇന്‍ഷേറ്റീവ് ഫോര്‍ ഗ്ലോബല്‍ നര്‍ച്ചറിങ് , കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരും ഹരിതകേരളം മിഷന്‍ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചു

ഐക്കാട് ഗവ.ഐടിഐ യില്‍ എന്‍സിവിറ്റി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.kerala.gov.in/ എന്ന ലിങ്കിലൂടെ ജൂലൈ 25. വരെ അപേക്ഷിക്കാം. എസ്എസ്എല്‍സി അടിസ്ഥാന യോഗ്യത. ഫോണ്‍ : 9847617186, 04734 292772.

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ

2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 30 രൂപ ഫീസ് അടയ്ക്കണം. കിടപ്പു രോഗികളുടെ വീട്ടിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുന്നതിന് 50 രൂപയുമാണ് ഫീസ്. ശയ്യാവലംബരായ ആളുകളുടെ വിശദാംശങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രകാരമാണ് വീടുകളിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുക.

പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍  നിര്‍ബന്ധമായും 2024 വാര്‍ഷിക മസ്റ്ററിംഗ്  ചെയ്യണം. ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി അംഗീകൃത സര്‍വീസ് ചാര്‍ജ്ജ് നല്‍കി മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍  അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍   (25) മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്നും മസ്റ്ററിംഗിനുളള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ തന്നെ ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കണമെന്നും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 0468 2214387.

വയോരക്ഷ പദ്ധതി അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ ശാരീരിക സാമ്പത്തിക  ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്ന വയോരക്ഷ പദ്ധതി 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി പി എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതുമായ മുതിര്‍ന്ന പൗരന്മാരെ സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കല്‍, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിന് ഇടയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഫോണ്‍ : 04682 325168.


സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍  കേക്ക്, ഫ്രൂട്ട് സാലഡ്, കുക്കീസ്, ഷേക്സ്, ചോകൊലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മ്മാണ  പരിശീലനം ആരംഭിച്ചു. പ്രായം 18-44. താത്പര്യമുള്ളവര്‍   0468 2270243,  8330010232  എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന  പദ്ധതി  ഓഫീസിന്റെ  ഉപയോഗത്തിനായി  കരാര്‍ വ്യവസ്ഥയില്‍ വാഹനം  വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ.

ഫോണ്‍: 0473 4216444.