Trending Now

സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി

അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ   അന്താരാഷ്ട്ര   യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു.

സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ  ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് .

 

മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്. ശാരീരിക വ്യായാമമുറ എന്നതിനപ്പുറം മസ്തിഷ്ക വികാസത്തിന് കൂടുതലായി ഊന്നൽ നൽകുന്നുവെന്നതാണ് ‘ബൗദ്ധിക് യോഗ’ യെ പൂർണ്ണമായും വ്യത്യാസ്തമാക്കുന്നത്.

 

ധിഷണയ്ക്കും മനനത്തിനും ഏകാഗ്രതയ്ക്കും ഉദ്ദീപനം നൽകി സൂപ്പർ ബ്രയിൻ പവറിനും ഫോട്ടോഗ്രാഫിക് മെമ്മറി പവറിനും സർഗാത്മക വികാസത്തിലേക്കുമാണ് ‘ബൗദ്ധിക് യോഗ’ നയിക്കുന്നത് എന്ന് ജിതേഷ്ജി പറഞ്ഞു.

വലത്, ഇടത് മസ്തിഷ്ക പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനുഷ്യ മസ്തിഷ്കത്തിൻ്റെ രണ്ട് വ്യത്യസ്ത സെറിബ്രൽ അർദ്ധഗോളങ്ങളുമായി ചേരുന്ന കോർപ്പസ് കാലോസമാണ് സാധ്യമാക്കുന്നത്. വശങ്ങളുടെ സമാനതകൾ ഉണ്ടായിരുന്നിട്ടും, അവയ്ക്ക് തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്.

 

തലച്ചോറിൻ്റെ രണ്ട് അർദ്ധഗോളങ്ങളെയും സന്തുലിതമാക്കുകയും തലച്ചോറിലേക്ക് ഊർജ്ജം ഉയർത്തുകയും ചെയ്യുന്ന ‘ബൗദ്ധിക് യോഗ’ എന്ന സൂപ്പർ ബ്രെയിൻ പവർ യോഗ ലോകമെമ്പാടും പ്രചരിപ്പിക്കാനാണ് ഡോ : ജിതേഷ്ജിയുടെ തീരുമാനം.

ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങളും  366 ദിവസങ്ങളുടെയും  300 ലേറെ വർഷങ്ങളുടെയും
ചരിത്രപ്രാധാന്യവും പ്രസക്തിയും  പ്രത്യേകതകളും  10000 ലേറെ PSC / UPSC ചോദ്യോ‌ത്തരങ്ങളും
100 കണക്കിന് English / Hindi / Malayalam  കവിതാശകലങ്ങളും  ഓർമ്മയിൽ നിന്ന് പറയുന്ന.
3000 ത്തിലേറെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന, ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച്‌ ചിത്രം വരയ്ക്കുന്ന സവ്യസാചിയായ
സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവുമാണ് ‘ബൗദ്ധിക് യോഗ’ യുടെ ഉപജ്ഞാതാവും പ്രചാരകനുമായ ഡോ : ജിതേഷ്ജി.

മുൻ എം എൽ എ അഡ്വ: കെ ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗഗുരു പ്രേം കുമാർ, പ്രൊഫ. പി ആര് ലളിതാമ്മ, സൈക്കാട്രിസ്റ്റ് ഡോ: ലൈല ദിവാകർ, പ്രാണയോഗ ഗ്രൂപ്പ് ഭാരവാഹികളായ ജോജി തോമസ്, മുരളി കൃഷ്ണ റാവു, അഡ്വ : ജോൺ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
———–
‘ബൗദ്ധിക് യോഗ’യെപ്പറ്റി കൂടുതൽ അറിയാൻ
ഡോ : ജിതേഷ്ജിയുടെ വാട്സ് ആപ്പ് : 8281188888