Trending Now

പത്തനംതിട്ട ജില്ലയിലെ ക്ലബ് ഫൂട്ട് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ദിവസം

 

ലോക ക്ലബ് ഫൂട്ട്ദിനം പോസ്റ്റര്‍ പ്രകാശനം ചെയ്തു

konnivartha.com: ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാമെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു.

കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരുപാദമോ, ഇരുപാദമോ കാല്‍കുഴിയില്‍ നിന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ഫുട്ട്. ജനനസമയത്ത് നടത്തുന്ന നവജാത ശിശുപരിശോധനയിലെ വി.ബി.ഡി സ്‌ക്രീനിംഗ് വഴി ഇത് കണ്ടെത്താം. കുഞ്ഞ് ജനിച്ചയുടന്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ക്ലബ്ഫൂട്ട് പരിഹരിക്കാം.

ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സേതുലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ , എം.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ഷീജിത്ത് ബീവി, ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരുതോമസ് എന്നിവര്‍ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി റാന്നി താലൂക്കാശുപത്രിയില്‍ ട്രെയിനിംഗും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

പത്തനംതിട്ട  ജില്ലയിലെ ക്ലബ് ഫുട്ട് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ദിവസം എന്ന ക്രമത്തില്‍

www.konnivartha.com
ജനറല്‍ആശുപത്രി അടൂര്‍- വ്യാഴം,
താലൂക്ക് ആശുപത്രിറാന്നി-ബുധന്‍
താലൂക്ക്ആശുപത്രി തിരുവല്ല- ബുധന്‍