Trending Now

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം

Spread the love

 

konnivartha.com/ അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു .

അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ പുതുതായ് പണികഴിപ്പിച്ച ശാന്തി ഗ്രാമത്തിലേക്കും മാറ്റിയതായും ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
04734289900, 04734291900, 047342999900
8086260270 കൂടുതൽ വിവരങ്ങൾക്കായി എന്നീ നമ്പരുകളിൽ
ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!