Trending Now

തണ്ണിതോട് മുണ്ടോമൂഴി പാലത്തില്‍ നിന്നും യുവാവ് ആറ്റിലേക്ക് ചാടി

 

konnivartha.com: സുഹൃത്തിനോട്‌ വീഡിയോ എടുക്കാന്‍ ആവശ്യപെട്ട ശേഷം യുവാവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി . കോന്നി തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ അഖില്‍ എന്ന സുധി ( 19 )ആണ് ആറ്റില്‍ ചാടിയത് . മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത് .

മഴ പെയ്തു കൊണ്ട് ഇരിക്കെ ആണ് യുവാവ് ആറ്റില്‍ ചാടിയത് . കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും തണ്ണിത്തോട് പോലീസും സ്ഥലത്തു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട യുവാവ് വള്ളിപടര്‍പ്പില്‍ പിടിച്ചുകിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സിന്‍റെ സമയോചിതമായ ഇടപെടലിലാണ് യുവാവിനെ ജീവനോടെ രക്ഷിക്കാനായത്.

പാലത്തിന് സമീപത്തേക്ക് ഓടിപ്പോയശേഷം പാലത്തിന്‍റെ കൈവരിയില്‍ നിന്നാണ് താഴേക്ക് ചാടിയത്. യുവാവ് ചാടാൻ ശ്രമിക്കുമെന്ന് വീഡിയോ എടുത്ത് സുഹൃത്തും പ്രതീക്ഷിച്ചിരുന്നില്ല. യുവാവ് ചാടുന്നത് കണ്ട സുഹൃത്ത് തന്നെയാണ് വിവരം ആളുകളെ അറിയിച്ചത്.

error: Content is protected !!