konnivartha.com: കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.
ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.