konnivartha.com: എൻ ഡി എ കോന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പന്തളം പ്രതാപൻ ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു .
ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ. ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി . ബി ഡി ജെ എസ് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജഗത് പ്രിയ, ബിജെപി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ബിജെപി ചിറ്റാർ മണ്ഡലം പ്രസിഡന്റുമാരായ ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ അമ്പാടി, ജയൻ വള്ളിക്കോട്, അനിൽകുമാർ, സന്തോഷ് ,സംസ്ഥാന കൗൺസിൽ അംഗം സി. എസ് സോമൻ പിള്ള, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ, ജില്ലാ കമ്മിറ്റി അംഗം കെ. ആർ രാകേഷ് ,മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ സുജിത് ബാലഗോപാൽ, പ്രസന്നൻ അമ്പലപ്പാട്ട്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സൂര്യ രാജേഷ് എന്നിവർ സംസാരിച്ചു