konnivartha.com/ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു. ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ ഡോ എസ് പി പെരുമാൾജി, പ്രശസ്ത തമിഴ് സാഹിത്യകാരൻ ഡോ : രവി തമിഴ്ബാണൻ, തമിഴ് സാഹിത്യ അക്കാദമി കവിതാ പുരസ്‌കാരജേതാവ് ഡോ: അനിത കെ കൃഷ്ണമൂർത്തി, സെൽവി പവിത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം, ഗായകൻ ഗംഗൈ അമരൻ, താളവിദ്വാൻ ശിവമണി, പിന്നണി ഗായകരായ കെ എസ് ചിത്ര, മനോ തുടങ്ങിയ കലാ- സാംസ്കാരിക രംഗത്ത് നിസ്തുലസംഭാവനകൾ നൽകിയ സുപ്രധാനവ്യക്തികൾക്ക് മുൻവർഷങ്ങളിൽ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ഓണററി ഡി. ലിറ്റ് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്