Trending Now

കോന്നി എം എല്‍ എ യുടെ കനിവും കാത്ത് കലഞ്ഞൂർ പഞ്ചായത്ത് എലിക്കോട് നിവാസികൾ

 

കലഞ്ഞൂര്‍ :കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . മണ്ഡലത്തിലെ മറ്റ് 19 റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി 20 കോടി രൂപയോളം കഴിഞ്ഞ ദിവസം എം എല്‍ എ അനുവദിച്ചിരുന്നു . എന്നാല്‍ ഏറെ തകര്‍ന്ന തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുക വകയിരുത്തിയില്ല . അടുത്ത പദ്ധതിയില്‍ ഈ റോഡ് വികസനത്തിന് തുക അനുവദിക്കണം എന്നു നാട്ടുകാര്‍ അപേക്ഷിക്കുന്നു .
ദിവസവും നൂറു കണക്കിന് ലോറികളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. ഏകദേശം 6 വർഷത്തിൽ അധികമായി ഈ റോഡിൽ ഏതെങ്കിലും തരത്തിൽ ഉള്ള അറ്റകുറ്റപണികൾ നടത്തിയിട്ട്. മാങ്കോട് നിന്നും കോന്നി ഭാഗത്തേക്ക് പോകുന്നവർ ഈ റോഡിനെ ആണ് ആശ്രയിക്കുന്നത്. പല സ്ഥലങ്ങളിലും ടാറിങ് അംശം പോലും കാണാൻ ഇല്ല. ടോറസുകളും ടിപ്പറുകളും ഇടതടവില്ലാതെ പോകുന്ന ഈ റോഡ് നന്നാക്കാൻ അധികാരികൾ ആരും ശ്രമിക്കുന്നില്ല . കലഞ്ഞൂർ പഞ്ചായത്തിലെ മിക്കവാറും ഉള്ള പാറമടകളിൽ നിന്നുമുള്ള ലോഡുകൾ ഈ റോഡുകൾ കൂടി ആണ് കടന്നു പോകുന്നത്. ഈ റോഡിന്റെ ശോചനീയമായ അവസ്ഥ മൂലം ഇത് വഴിമുമ്പ് ഉണ്ടായിരുന്ന ഏക സ്വകാര്യ ബസ് ഓട്ടം നിർത്തിയത് മൂലം യാത്രാക്ലേശവും വളരെ രൂക്ഷമാണ് . പുതിയ എം ൽ എ സമക്ഷം നിവേദനം നൽകി കാത്തിരിക്കുകയാണ് സ്ഥലവാസികൾ. എം എൽ എ തങ്ങളുടെ ആവശ്യം പരിഗണിക്കും എന്നുള്ള പ്രതീക്ഷയിൽ ആണ് എലിക്കോട് നിവാസികൾ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു