Trending Now

ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല തൊഴിൽമേള ഫെബ്രുവരി 13 ന്

 

konnivartha.com: ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല തൊഴിൽമേള സംഘടിപ്പിക്കുന്നു. ദേശീയ ഭിന്നശേഷി തൊഴിൽ സേവന കേന്ദ്രവും ഡോക്ടർ റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി EPFO, ESIC, Labor Enforcement ന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 25 ൽ പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും.

ഫെബ്രുവരി 13 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ദേശീയ ഭിന്നശേഷി തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് നടത്തപ്പെടുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 9154998482, 9562495605, 0471-2530371.

error: Content is protected !!