Trending Now

മൈലപ്രായില്‍ യൂത്ത് കോൺഗ്രസിന്‍റെ സമര ജ്വാല നടന്നു

 

konnivartha.com/ മൈലപ്രാ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമര ജ്വാല നടത്തി .

മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്-പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റല്ലു പി.രാജു, ജില്ലാ സെക്രട്ടറി ബിബിൻ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യൂ തോമസ്, ഡി.സി.സി എക്സിക്യൂട്ടീവ് അംഗംജയിംസ് കീക്കരികാട്, ജനപ്രതിനിധിമാരായ സുനിൽ കുമാർ, ജെസി വർഗ്ഗീസ്, അനിത തോമസ്, കായിക വേദി ജില്ലാ പ്രസിഡന്റ് സിബി ജേക്കബ്, ബ്ലോക്ക് ഭാരവാഹികൾ ജേക്കബ് വർഗീസ്, ആർ. പ്രകാശ്, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, മഞ്ജു സന്തോഷ്, ലിബു മാത്യു, തോമസ് എബ്രഹാം, പ്രസാദ്, ഓമന വർഗീസ്, പ്രിൻസ് പായിക്കാട്ട്, പ്രസാദ് ഉതിമൂട്, ജേക്കബ് മൈലപ്രാ, അഭിജിത്ത്, ലിപിൻ, സുജിത്ത് ജിബോയി, ഷിബു, രഞ്ജു രാജു, കാർത്തിക് മുരിങ്ങമംഗലം, സുധീഷ്, ജോജു, ഫെബിൻ ജയിംസ്, അസ്ലാം, അനിൽ തോമസ്, ബെൻസൺ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!