Trending Now

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ വിജയദശമി

 

konnivartha.com: അക്ഷരങ്ങളുടെ ദീപ പ്രഭയില്‍ നാളെ കേരളത്തില്‍ വിജയ ദശമി ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും ദീപ പ്രഭയില്‍ വിജയദശമി ആഘോഷിക്കുന്നു.അക്ഷരം അഗ്നിയാണ് .ആ അഗ്നിയുടെ ചൂട് സ്വായത്വകമാക്കുവാന്‍ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു .

വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്. വിവിധ കേന്ദ്രങ്ങളില്‍ വിജയദശമിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കി .

അക്ഷരത്തിന്‍റെ ആദ്യപാഠം നുകരുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ “ഹൃദയം നിറഞ്ഞ ആശംസകള്‍ 

error: Content is protected !!