Trending Now

ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല”സാംസ്കാരിക സംഘടന രൂപീകരിച്ചു

 

konnivartha.com/മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം.

സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും.

കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും അണിയിച്ചൊരുക്കുന്ന “വർണ്ണം 2024” ൽ നടത്തപ്പെടും. ഓസ്ട്രേലിയായിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്‍റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വി​വി​ധ സാ​ഹി​ത്യ ര​ച​നാ​മ​ത്സ​രങ്ങളുംക​ല യുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയായുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെഡറൽ എം പി കസ്സാൻഡ്രാ ഫെർണാൻഡോ നിർവ്വഹിച്ചു. കലയുടെ ഓസ്ട്രേലിയ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ് MA LLB, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു .

error: Content is protected !!