Trending Now

പത്തനംതിട്ട ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍  നിന്നുള്ള അറിയിപ്പ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍   സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
konnivartha.com: പത്തനംതിട്ട   ജില്ലയിലെ എല്ലാ  എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളിലും   2024-2026    വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി  താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി.
ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി   ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചുകളില്‍  നേരിട്ട് ഹാജരായോ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചിന്റെ  www.eemployment.kerala.gov.in   എന്ന   വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം  നവംബര്‍  10നു   മുമ്പായി രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്സ്ഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ  സമര്‍പ്പിക്കണമെന്ന്  പത്തനംതിട്ട  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745.

സീനിയോറിറ്റി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ അവസരം

konnivartha.com: തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26  കാലയളവില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ വ്യൂ സീനിയോറിറ്റി ലിസ്റ്റ് എന്ന  ടാബ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാം.  ലിസ്റ്റില്‍ മേലുള്ള ആക്ഷേപങ്ങള്‍ നവംബര്‍ ഏഴിന് മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് രേഖാമൂലമോ വെബ്സൈറ്റു വഴിയോ നല്‍കണമെന്ന് തിരുവല്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0469 2600843

സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
konnivartha.com: 2024-26 കാലയളവില്‍ റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായുളള ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്നു (ഒക്ടോബര്‍ 10) മുതല്‍ സെലക്ട് ലിസ്റ്റ്കള്‍ പരിശോധിക്കാം. ഈ  ലിസ്റ്റുകള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന്  മുമ്പായി ഓഫീസില്‍ നേരിട്ട് ഹാജരായോ വെബ്സൈറ്റ് മുഖേനയോ പരാതി സമര്‍പ്പിക്കാമെന്ന് റാന്നി എംപ്ലോയ്മെന്റ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 224388