Trending Now

നോര്‍ക്ക എന്‍.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുളള സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസും വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 70 പ്രവാസി സംരംഭകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി ,വിവിധ ബാങ്കുകള്‍ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംരംഭക വായ്പകള്‍ എന്നിവ സംബന്ധിച്ചും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി നല്‍കി.

എന്‍എഫ്ബിസി യുടെ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി.ഷറഫുദീന്‍ , മാനേജര്‍ കെ.വി. സുരേഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കി .വ്യവസായ വാണിജ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഡ് ആണ് എന്‍എഫ്ബിസി യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.